ബാലുശ്ശേരി: വീടിന്റെ ടെറസിൽ കഞ്ചാവ് ചെടികൾ വളർത്തിയ യുവാവ് പിടിയിൽ. ബാലുശ്ശേരി തലയാട് സ്വദേശിയായ അഭിനവ് വിജയൻ (21) ആണ് അറസ്റ്റിലായത്. ബാലുശ്ശേരി പോലീസിൻ്റെ മിന്നൽ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.
ഇയാളുടെ വീടിന്റെ ടെറസിൽ നിന്ന് പത്തോളം കഞ്ചാവ് ചെടികൾ കണ്ടെടുത്തു. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി പരിശോധനകൾ കർശ്ശനമാക്കിയ സാഹചര്യത്തിലാണ് നടപടി. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും ഇയാൾ മുമ്പും ഇത്തരം ഇടപാടുകളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.