Trending

കൊയിലാണ്ടിയിൽ പോലീസുകാരനെ ആക്രമിച്ച രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ.


കൊയിലാണ്ടി: കൊയിലാണ്ടിയിൽ പോലീസുകാരനെ ആക്രമിച്ച രണ്ട് ആർഎസ്എസ് പ്രവർത്തകർ പിടിയിൽ. കൊയിലാണ്ടി പന്തലായനി സ്വദേശി അമൽ, വിയ്യൂർ സ്വദേശി അജയ് എന്നിവരെയാണ് കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തത്.

ഊരള്ളൂർ ഇടവനക്കുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെ ഇന്നലെ രാത്രിയാണ് ഇരുവരും കൊയിലാണ്ടി സിഐ, ഡ്രൈവർ എന്നിവരെ കയ്യേറ്റം ചെയ്തത്. പോലീസിനെ ആക്രമിച്ച് ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയ കുറ്റം ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ഇരുവരും ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അറിയിച്ചു.

Post a Comment

Previous Post Next Post