Trending

ശർമ്മാജി പുരസ്കാരം ലഭിച്ച പാവണ്ടൂർ സ്കൂൾ മുൻ അധ്യാപകൻ സി.സുരേഷ് കുമാറിനെ അനുമോദിച്ചു.

പാവണ്ടൂർ: 2026-ലെ ശർമ്മാജി പുരസ്കാരം ലഭിച്ച പാവണ്ടൂർ ഹയർസെക്കൻഡറി സ്കൂളിലെ മുൻ സംസ്കൃതം അദ്ധ്യാപകനായ സി.സുരേഷ്കുമാറിനെ സ്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി അനുമോദിച്ചു. പ്രസ്തുത ചടങ്ങിൽ മാനേജ്മെൻ്റ് കമ്മിറ്റി ചെയർമാൻ ഇ.കെ ശ്രീധരൻ നായർ ഉപഹാരം നൽകി. 

മെമ്പർമാരായ ശേഖരൻ നായർ.പി, മണി.കെ, ബിജു എ.ഇ, മുരളി മാസ്റ്റർ, കൂടാതെ സ്കൂൾ പ്രിൻസിപ്പാൾ പവിഴാ ശ്രീധരൻ, ഹൈസ്കൂൾ സീനിയർ ഇൻചാർജ് ദിൽഹരി.എം, സംസ്കൃതം അധ്യാപകരായ ഡോ. ലതിക എം.പി, രഞ്ജിത്ത് ഇ.ആർ, ഹയർ സെക്കൻഡറി സ്റ്റാഫ് സെക്രട്ടറി ശ്രീബ.ബി, ഹൈസ്കൂൾ സ്റ്റാഫ് സെക്രട്ടറി രതീഷ്.പി, എന്നിവർ സംസാരിച്ചു. പ്രസ്തുത ചടങ്ങിൽ പൊന്നുമണി കെ.കെ നന്ദി രേഖപ്പെടുത്തി.

Post a Comment

Previous Post Next Post