Trending

രാത്രിയിൽ ഭാര്യയുമായി കറങ്ങി ലഹരിമരുന്ന് കച്ചവടം; കോഴിക്കോട് ദമ്പതികൾ പിടിയിൽ.


കോഴിക്കോട്: മെഡിക്കൽ കോളേജ് പോലീസ് രജിസ്റ്റർ ചെയ്ത ലഹരിമരുന്ന് കേസിൽ രണ്ടുപേർ കൂടി പിടിയിൽ. അരീക്കാട് സ്വദേശി മുഹമ്മദ് ഇർഫാൻ (32), ഭാര്യ ടി.സി നിർഫാന (28) എന്നിവരാണ് പിടിയിലായത്. നടുവട്ടത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ഇരുവരും. 2025ൽ തൊണ്ടയാട് സ്വദേശിയില്‍ നിന്നും 25 ഗ്രാം എംഡിഎംഎ പിടിച്ച കേസിലാണ് ഇവര്‍ പിടിയിലായത്. 

വിദ്യാർത്ഥികൾക്കും യുവാക്കൾക്കുമിടയിൽ ഡോൺ എന്നറിയപ്പെട്ട ഇർഫാൻ രാത്രിയിൽ മാത്രം പുറത്തിറങ്ങി ലഹരിമരുന്ന് വിൽപ്പന നടത്തുന്നയാളാണ്. സംശയിക്കാതിരിക്കാൻ ഭാര്യയെയും ഒപ്പം കൂട്ടിയായിരുന്നു വിൽപ്പന. പോലീസ് പിടികൂടാതിരിക്കാൻ ഭാര്യയുടെ അക്കൗണ്ട് ഉപയോഗിച്ചാണ് ഇടപാടുകൾ നടത്തിയത്. ഏതാനും ദിവസങ്ങളായി സിറ്റി ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു പ്രതികൾ.

Post a Comment

Previous Post Next Post