ഉള്ളിയേരി: തലയിൽ പ്ലാസ്റ്റിക് പാത്രം കുടുങ്ങിയ നിലയിൽ കണ്ടെത്തിയ തെരുവുനായയെ രക്ഷപ്പെടുത്തി. ഉള്ളിയേരി പെട്യോൾ പമ്പിന് സമീപത്തെ പറമ്പിലാണ് വ്യാഴാഴ്ച ഉച്ചയോടെ നായയെ കണ്ടെത്തിയത്. പ്രദേശവാസികൾ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും നായ പിടികൊടുക്കാതെ ഓടിമാറുകയായിരുന്നു.
ഭക്ഷണവും വെള്ളവും ഇല്ലാതെ അവശനിലയിലായിരുന്ന നായയെ ഞായറാഴ്ച പകൽ ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് നാട്ടുകാർ കാലിൽ കയറിട്ട് പിടികൂടിയത്. തലയിൽ കുടുങ്ങിയ പാത്രം രക്ഷാപ്രവർത്തകർ ഊരി മാറ്റിയതോടെ കാലിലെ കുരുക്ക് കടിച്ചു പൊട്ടിച്ച ശേഷം നായ ഓടിപോവുകയും ചെയ്തു. രക്ഷാപ്രവർത്തനത്തിനായി പ്രദേശവാസികൾ വാട്സാപ്പ് ഗ്രൂപ്പ് രൂപവത്കരിച്ച് ആളുകളെ സംഘടിപ്പിച്ചിരുന്നു.