Trending

മാങ്ങയണ്ടി തൊണ്ടയില്‍ കുടുങ്ങി; ശ്വാസമെടുക്കാനാകാതെ പിടഞ്ഞ 5 വയസ്സുകാരന് രക്ഷകനായി യുവ ഡോക്ടർ.


കോഴിക്കോട്: മാങ്ങ കഴിക്കുന്നതിനിടെ അണ്ടി തൊണ്ടയില്‍ കുടുങ്ങി ശ്വാസമെടുക്കാനാകാതെ പിടഞ്ഞ അഞ്ചു വയസ്സുകാരനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്ന യുവഡോക്ടര്‍ക്ക് അഭിനന്ദന പ്രവാഹം. കോഴിക്കോട് കക്കട്ടില്‍ മുള്ളമ്പത്ത് സ്വദേശി കേദാറിന്‍റെ ജീവനാണ് പാതിരപ്പറ്റ സ്വദേശിയായ ഡോ. എച്ച്.എസ് സുഹാദിന്‍റെ സമയോചിതമായ ഇടപെടലിലൂടെ തിരികെ ലഭിച്ചത്. കുട്ടി വീട്ടിലിരുന്ന് മാങ്ങ കഴിക്കുന്നതിനിടെ മാങ്ങയുടെ അണ്ടി തൊണ്ടയില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 

കഴിഞ്ഞ ശനിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ഉടന്‍ തന്നെ ബന്ധുക്കള്‍ കൈവേലിയിലെ ഡോക്ടറുടെ ക്ലിനിക്കില്‍ എത്തിച്ചു. അപകട സാഹചര്യം മനസ്സിലാക്കിയ ഡോക്ടര്‍ ഉടന്‍തന്നെ രോഗികളെ പരിശോധിക്കുന്നത് നിര്‍ത്തി കുട്ടിക്ക് പ്രാഥമിക പരിചരണം നല്‍കി. ശ്വാസോച്ഛ്വാസം ഉറപ്പുവരുത്താന്‍ ഡോക്ടര്‍ കാണിച്ച ജാഗ്രതയാണ് മറ്റു അപകടങ്ങളിലേക്ക് പോകാതിരിക്കാന്‍ കാരണമായത്. ഡോ. സുഹാദിന്‍റെ സമയോചിതമായ ഇടപടലില്‍ നാടൊന്നാകെ അഭിനന്ദന പ്രവാഹവുമായി എത്തുകയാണ്.

Post a Comment

Previous Post Next Post