Trending

ആൺസുഹൃത്തുമായി ബ്രേക്ക് അപ്പ് ആയതിന് പിന്നാലെ പ്ലസ്ടു വിദ്യാർത്ഥി ജീവനൊടുക്കി.


പത്തനംതിട്ട: ബ്രേക്ക് അപ്പ് ആയെന്ന് അറിയിച്ചതിന് പിന്നാലെ ആൺസുഹൃത്തിനോട് പിണങ്ങി പ്ലസ്ടു വിദ്യാർത്ഥിനി ജീവനൊടുക്കി. തിരുവല്ല കാവുംഭാഗം സ്വദേശി അപർണ രമേശ് (17) ആണ് മരിച്ചത്. മോഡൽ പരീക്ഷ കഴിഞ്ഞ് സ്കൂളില്‍ നിന്ന് വരുന്ന വഴി ഇരുവരും തമ്മിൽ തർക്കമുണ്ടായി. പിന്നാലെ പിണങ്ങി വീട്ടിലെത്തിയ പെൺകുട്ടി അടുക്കളയിൽ തൂങ്ങി മരിക്കുകയായിരുന്നു. സംഭവത്തില്‍ വായ്പൂര് സ്വദേശി ജവാദിനെ (21) പോലീസ് കസ്റ്റഡിയിലെടുത്തു. 

മരിക്കാൻ പോകുന്ന കാര്യം യുവാവിനെ വിളിച്ചറിയിച്ച ശേഷമായിരുന്നു ആത്മഹത്യ. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആൺസുഹൃത്തായ ജാവേദ് പെണ്‍കുട്ടിയുടെ വിട്ടിലെത്തിയപ്പോഴാണ് നാട്ടുകാര്‍ വിവരമറിയുന്നത്. തുടർന്ന് സമീപവാസികൾ ചേർന്ന് പെൺകുട്ടിയെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവ സമയം കുട്ടിയുടെ മുത്തശ്ശി മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. തിരുവല്ല ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിനിയാണ് അപർണ്ണ.

മരണപ്പെട്ട പെൺകുട്ടിക്കും സഹോദരനും ജാവേദ് മൊബൈൽ ഫോൺ വാങ്ങി നൽകിയിരുന്നു. ഇരുവരും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഇന്ന് ഉച്ചയോടെ കാവുംഭാഗം ജംഗ്ഷനിൽ വെച്ച് അപർണ്ണയ്ക്ക് വാങ്ങി നൽകിയ ഫോൺ ജാവേദ് എറിഞ്ഞു പൊട്ടിച്ചിരുന്നു. തുടർന്ന് സഹോദരന് നൽകിയ ഫോണും ജാവേദ് തിരികെ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് വീട്ടിലെത്തിയ അപർണ ആത്മഹത്യ ചെയ്ത്. തിരുവല്ല പോലീസിൻ്റെ ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post