കൊളംബോ: ട്വന്റി20 ലോകകപ്പിൽ പാകിസ്ഥാനെ എറിഞ്ഞിട്ട് ഇന്ത്യ. 20 ഓവറിൽ 176 റൺസ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ പാക്സ്ഥാൻ 17.6 ഓവറിൽ 114 റൻൺസിന് ഓൾ ഔട്ടാവുകയായിരുന്നു. തുടക്കം മുതലെ ബാറ്റിംഗ് തകർച്ച നേരിട്ട പാകിസ്ഥാൻ പിന്നീട് ഉസ്മാൻ ഖാന്റെ ബാറ്റിംഗിലൂടെ ചെറിയ തിരിച്ചുവരവ് നടത്തിയെങ്കിലും അധിക സമയം നീണ്ടില്ല. 34 പന്തിൽ 44 റൺസെടുത്ത ഉസ്മാൻ ഖാനെ അക്സർ പട്ടേൽ പുറത്താക്കി. അക്സർ പട്ടേലിന്റെ പന്തില്‍ ഇഷാൻ സ്റ്റമ്പ് ഔട്ടാക്കുകയായിരുന്നു. പാകിസ്ഥാന്റെ ഏഴ് താരങ്ങളാണ് രണ്ടക്കം കാണാതെ പുറത്തുപോയത്. ഇന്ത്യൻ ബൗളിംഗിൽ ബുംറ തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റെടുത്ത് പാകിസ്ഥാനെ ഞെട്ടിച്ചു.
ഫർഹാൻ(0), അയൂബ്(6), സൽമാൻ അലി അഗ(4), ബാബർ അസം(5), മുഹമ്മദ് നവാസ് (4), അബ്രാർ അഹമ്മദ് (0) എന്നിവരാണ് രണ്ടക്കം കാണാതെ പുറത്തുപോയത്. 17 ഓവറിൽ 107 റൺസ‍് മാത്രമെടുത്ത പാകിസ്ഥാൻ പരാജയം ഉറപ്പാക്കിയിരുന്നു. നേരത്തെ ബാറ്റിംഗിൽ ആദ്യഘട്ടത്തിലെ മികവ് പ്രകടിപ്പിച്ചില്ലെങ്കിലും തങ്ങൾക്ക് ജയസാധ്യതയുള്ള തലത്തിലേക്ക് സ്കോർ ഉയർത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞിരുന്നു. ഇന്ത്യയുടെ ബൗളിംഗ് മികവ് തന്നെയാണ് കൂറ്റൻ സ്കോറിലേക്ക് പാകിസ്ഥാന്റെ വിജയലക്ഷ്യം എത്താതിരുന്നപ്പോഴും സൂര്യകുമാർ യാദവിനും ടീമിനും ആത്മവിശ്വാസമായത്.