താമരശ്ശേരി: താമരശ്ശേരി കുടുക്കിൽ ഉമ്മരത്ത് സ്കൂട്ടറുകൾ തമ്മിൽ കൂട്ടിയിടിച്ച് നാലുപേർക്ക് പരിക്ക്. താമരശ്ശേരി അമ്പലമുക്ക് സ്വദേശി മുഹമ്മദ് അഷ്റഫ് (35), മക്കളായ ഷാദിൽ (11), ഷെൻസ (7), മലപ്പുറം സ്വദേശിയും താമരശ്ശേരി ഹണി കേക്ക് ജീവനക്കാരനുമായ ഷറഫുദ്ദീൻ (26) എന്നിവർക്കാണ് പരിക്കേറ്റത്.
പരിക്കേറ്റവരെ ഉടനെതന്നെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രാഥമിക ചികിത്സ നൽകിയ ശേഷം മുഹമ്മദ് അഷ്റഫിനെ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും, ഷറഫുദ്ദീനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റി.