Trending

രാവിലെ പവന് 1520 രൂപ കുറഞ്ഞു, ഉച്ചയോടെ 1000 രൂപ വര്‍ദ്ധിച്ചു; വീണ്ടും കുറഞ്ഞും കൂടിയും സ്വര്‍ണ വില.


കോഴിക്കോട്: രാവിലെ കുറഞ്ഞ സ്വര്‍ണവില ഉച്ചയോടെ വര്‍ദ്ധിച്ചു. പവന് 1000 രൂപ വര്‍ദ്ധിച്ച്‌ 1,12,720 രൂപയായി. ഗ്രാമിന് 125 രൂപ വര്‍ദ്ധിച്ച്‌ 14,090 രൂപയായി. രാവിലെ പവന് 1520 രൂപയും ഗ്രാമിന് 190 രൂപയുമായിരുന്നു കുറഞ്ഞത്. 

ആഗോള വിപണിയില്‍ സ്വര്‍ണവില വലിയ ഇടിവില്‍ നിന്ന് നേരിയ തോതില്‍ തിരിച്ചുകയറിയ പശ്ചാത്തലത്തിലാണ് സംസ്ഥാനത്ത് ഉച്ചയോടെ വില കൂടിയത്. ആഗോള വിപണിയില്‍ സ്വര്‍ണം ട്രോയ് ഔണ്‍സിന് 4865 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്. അതേസമയം, വെള്ളി നാല് ശതമാനത്തിലേറെ ഇടിഞ്ഞ് 74.16 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം തുടരുന്നത്..

Post a Comment

Previous Post Next Post