Trending

കോരങ്ങാട് ഓട്ടോയിൽ കാറിടിച്ച് അപകടം; വയോധികയ്ക്ക് പരിക്ക്.

താമരശ്ശേരി: സംസ്ഥാന പാതയിൽ കോരങ്ങാട് ഒട്ടോയിൽ കാറിടിച്ച് വയോധികയ്ക്ക് പരിക്ക്. ഉണ്ണികുളം മങ്ങാട് സ്വദേശിനി യശോദ (67) യ്ക്കാണ് പരിക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്ന് വന്ന ഓട്ടോയിൽ പോക്കറ്റ് റോഡിൽ നിന്ന് പ്രധാന റോഡിലേക്ക് കയറിവന്ന കാർ ഇടിക്കുകയായിരുന്നു.

കോരങ്ങാട് ഹൈസ്കൂളിന് സമീപം ശനിയാഴ്ച രാത്രി 9.30 ഓടെയാണ് അപകടം. ഓട്ടോയിൽ ഡ്രൈവർ ഉൾപ്പെടെ നാലുപേരാണ് യാത്ര ചെയ്തിരുന്നത്. മറ്റു മൂന്നുപേർക്കും കാര്യമായ പരിക്കില്ല. പരിക്കേറ്റ യശോദയെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post