Trending

പേരാമ്പ്ര പാലേരിയിൽ ആൾത്താമസമില്ലാത്ത വീട്ടിൽ സ്ഫോടനം; ഒരാൾക്ക് പരിക്ക്.


പേരാമ്പ്ര: പേരാമ്പ്ര പാലേരിക്കു സമീപം ആൾത്താമസമില്ലാത്ത വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. കടിയങ്ങാട് എടക്കോടുമ്മൽ അനിൽകുമാറിനാണ് (50) പരിക്കേറ്റത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പടക്കനിർമ്മാണത്തിനിടെ സംഭവിച്ചതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫോറൻസിക് സംഘത്തിന്റെ പരിശോധനയ്ക്കു ശേഷമേ കാര്യങ്ങൾ സ്ഥിരീകരിക്കാനാകൂവെന്ന് എസ്‌ഐ സനദ് എൻ.പ്രദീപ് പറഞ്ഞു. കരുവാൻകണ്ടി വീട്ടിൽ ഇന്നലെ വൈകീട്ട് 3.30-ഓടെയാണ് സംഭവം. അനിൽകുമാറിന്റെ ഭാര്യയുടെ കുടുംബ വീടാണിത്. വീടിന്റെ വരാന്തയിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുനിന്ന്‌ ഒരുകിലോയോളം വെടിമരുന്നും ചാക്കുനൂലും പൊലീസ് കണ്ടെടുത്തു. 

ഡിവൈഎസ്‌പി എം.പി. രാജേഷ്, പേരാമ്പ്ര എസ്‌ഐ സനദ് എൻ. പ്രദീപ് എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് സ്ഥലത്തെത്തി. ബോംബ് സ്ക്വാഡും ഡോഗ് സ്ക്വാഡും പരിശോധന നടത്തി. അനിൽകുമാറിന്റെ കടിയങ്ങാട്ടെ വീട്ടിലും ഇന്നലെ വൈകീട്ട് പൊലീസ് പരിശോധന നടത്തി.

Post a Comment

Previous Post Next Post