Trending

റോഡിലൂടെ നടന്നു പോവുന്നതിനിടെ സ്വകാര്യ ബസ്സിടിച്ച് എട്ടുവയസുകാരൻ മരിച്ചു.


എറണാകുളം: എറണാകുളം ചെല്ലാനത്ത് സ്വകാര്യ ബസിടിച്ച് എട്ടു വയസുകാരന് ദാരുണാന്ത്യം. ചെല്ലാനത്ത് നോർത്ത് ചെല്ലാനം മറുവക്കാട് കാളിപ്പറമ്പിൽ എനോയ് ജൂഡാണ് മരിച്ചത്. റോഡിലൂടെ നടന്നുപോയ കുട്ടിയെ അമിത വേഗതയിൽ സ്‌കൂട്ടറിനെ മറികടന്നുപോയ ബസ് ഇടിക്കുകയായിരുന്നു. എരമല്ലൂർ സാന്തക്രൂസ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ മൂന്നാംക്ലാസ് വിദ്യാർത്ഥിയാണ് എനോയ്.

ഇന്നലെ രാത്രി എട്ടുമണിയോടെയാണ് അപകടം. എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റ്മോർട്ടമടക്കം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ മനപ്പൂർവമല്ലാത്ത നരഹത്യക്കുറ്റം ചുമത്തി പൊലീസ് കേസെടുത്തിട്ടുണ്ട്. ഡ്രൈവറുടെ ലൈസൻസ് റദ്ദാക്കുമെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post