Trending

സ്കൂട്ടറും കാറും കൂട്ടിയിടിച്ച് അപകടം; അമ്മയും മകനും മരിച്ചു, മറ്റൊരു മകൻ ഗുരുതരാവസ്ഥയിൽ.

കണ്ണൂർ: മട്ടന്നൂർ എടയന്നൂരിൽ അമ്മയും രണ്ടു മക്കളും സഞ്ചരിച്ച സ്‌കൂട്ടർ കാറുമായി കൂട്ടിയിടിച്ച് അമ്മയും മകനും മരിച്ചു. കൂടെയുണ്ടായിരുന്ന മറ്റൊരു മകനെ ഗുരുതര പരിക്കുകളോടെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മട്ടന്നൂർ നെല്ലൂന്നിയിൽ താമസിക്കുന്ന തില്ലങ്കേരി പടിക്കച്ചാൽ സ്വദേശിനി നിവേദ (46) മകൻ സാത്വിക് (9) എന്നിവരാണ് മരിച്ചത്. നിവേദയുടെ രണ്ടാമത്തെ മകൻ ഋഗ്വേദ് (11) ആണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലുള്ളത്. 

ഇന്ന് വൈകുന്നേരം മൂന്നു മണിയോടെ എടയന്നൂർ സ്‌കൂളിന് സമീപമായിരുന്നു അപകടം. കുറ്റിയാട്ടൂർ മുച്ചിലോട്ട് കാവിൽ തെയ്യം കാണാൻ പോയി തിരിച്ചു വരുന്നതിനിടെയാണ് ദാരുണമായ സംഭവം. എതിർ ദിശയിൽ നിന്നും വരികയായിരുന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നു. നിവേദയുടെ ഭർത്താവ് രഘുനാഥ് വിദേശത്താണ്. ബംഗളൂരുവിൽ പഠിക്കുന്ന വൈഷ്ണവാണ് മൂത്തമകൻ.

Post a Comment

Previous Post Next Post