Trending

പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; നരിക്കുനിയിൽ കൊട്ടിക്കലാശത്തിന് നിയന്ത്രണങ്ങൾ.


നരിക്കുനി: തദ്ദേശ തിരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കിയായിരിക്കെ, നരിക്കുനി ഗ്രാമപഞ്ചായത്ത് മുഴുവൻ പ്രചാരണത്തിന്റെ ചൂടിലാണ്. എല്ലാ മുന്നണികളും അവസാനഘട്ട പോരാട്ടത്തിനിറങ്ങുമ്പോൾ, ഇന്ന് നടക്കാനിരിക്കുന്ന കൊട്ടിക്കലാശ പരിപാടികൾക്ക് പ്രദേശം സാക്ഷിയാവും. അതേസമയം കൊട്ടിക്കലാശത്തിന് പാർട്ടികൾക്ക് പ്രത്യേക സ്ഥലങ്ങൾ അനുവദിച്ചു. പാർട്ടികളുടെ പരസ്പര ധാരണയും പോലീസ് നിയന്ത്രണവും പ്രകാരം കൊട്ടിക്കലാശം നടത്താവുന്ന ഔദ്യോഗിക സ്ഥലങ്ങൾ ചുവടെ:

UDF- കുമാരസാമി ജംഗ്ഷൻ

LDF- ബസ് സ്റ്റാൻഡ് പരിസരം

NDA- കൊടുവള്ളി റോഡ് ജംഗ്ഷൻ

പരമാവധി സമാധാനപരമായ പ്രചാരണത്തിനും കൊട്ടിക്കലാശത്തിനും നിർദ്ദേശം പാലിക്കണമെന്ന് പോലീസ് പാർട്ടി നേതാക്കളോട് ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post