Trending

കോഴിക്കോട് ബീച്ചിൽ കടല്‍ഭിത്തിയുടെ കല്ലില്‍ തല കുടുങ്ങിയ നിലയില്‍ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കണ്ടെത്തി.


കോഴിക്കോട്: കോഴിക്കോട് സൗത്ത് ബീച്ചില്‍ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കടല്‍ ഭിത്തിയിലെ കല്ലില്‍ തല കുടുങ്ങിയ നിലയിലാണ് മൃതദേഹം. മുഖദാര്‍ സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ ആസിഫാണ് മരിച്ചത്. ബുധനാഴ്ച രാത്രി പത്തു മണിയോടെ ഓട്ടോ റിക്ഷയുമായി ആസിഫ് വീട്ടില്‍ നിന്നും ഇറങ്ങിയതാണ്. 

രാവിലെയായിട്ടും തിരികെ എത്താത്തതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ബീച്ചിന് സമീപം ഓട്ടോറിക്ഷ നിര്‍ത്തിയിട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ബീച്ചില്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ടൗണ്‍ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post