കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയില്‍ (AAI) തൊഴിൽ നേടാൻ അവസരം. സീനിയര്‍ അസിസ്റ്റന്റ് (ഒഫീഷ്യല്‍ ലാംഗ്വേജ്) തസ്തികയിലേക്കാണ് പുതിയ റിക്രൂട്ട്‌മെൻ്റ്. വിവിധ സംസ്ഥാനങ്ങളിലായി ഇപ്പോള്‍ വന്നിട്ടുള്ള ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ഉദ്യോഗാർത്ഥികൾ എ.എ.ഐയുടെ വെബ്‌സൈറ്റ് മുഖേന ഡിസംബര്‍ 20ന് മുന്‍പായി അപേക്ഷ നല്‍കണം.
തസ്തികയും ഒഴിവുകളും:
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) യുടെ കീഴില്‍ സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) റിക്രൂട്ട്‌മെന്റ്.
ശമ്പളം:
തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 36,000 രൂപ മുതൽ 1 ലക്ഷം രൂപ വരെ ശമ്പളം ലഭിക്കും.
പ്രായപരിധി:
18 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ളവര്‍ക്കാണ് അവസരം. ഉദ്യോഗാര്‍ഥികളുടെ പ്രായം 31-10-2025 അടിസ്ഥാനമാക്കി കണക്കാക്കും. സംവരണ വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം.
യോഗ്യത:
ഡിഗ്രി പൂര്‍ത്തിയാക്കിയിരിക്കണം. ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിട്ടുള്ള ഹിന്ദിയില്‍ പിജി. അല്ലെങ്കില്‍ ഡിഗ്രി ലെവലില്‍ ഹിന്ദി ഒരു പഠിക്കുകയും, ഇംഗ്ലീഷില്‍ പിജിയും കഴിഞ്ഞവര്‍.
അപേക്ഷിക്കേണ്ട വിധം:
എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം ഹോം പേജില്‍ നിന്ന് കരിയര്‍ മെനു തിരഞ്ഞെടുക്കുക. സീനിയര്‍ അസിസ്റ്റന്റ് (ഔദ്യോഗിക ഭാഷ) റിക്രൂട്ട്‌മെന്റ് വിജ്ഞാപനം തിരഞ്ഞെടുക്കുക, വായിച്ച് മനസിലാക്കി സംശയങ്ങള്‍ തീര്‍ക്കുക.
അപേക്ഷ ഫീസ് നല്‍കേണ്ടതില്ല. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 20. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ നൽകുന്നതിനും ചുവടെ നല്‍കുന്ന വെബ്സൈറ്റ് സന്ദർശിക്കുക: https://www.aai.aero/en