അടിവാരം: പുതുവത്സര ആഘോഷം പ്രമാണിച്ച് താമരശ്ശേരി ചുരത്തിൽ കർശ്ശന നിയന്ത്രണം ഏർപ്പെടുത്തും. ചുരത്തിലെ തട്ടുകടകൾ ബുധനാഴ്ച വൈകീട്ട് ഏഴു മണിക്ക് അടക്കണമെന്നാവശ്യപ്പെട്ട് പോലീസ് നോട്ടീസ് നൽകി.
ചുരത്തിൽ കൂട്ടം കൂടാനോ, വാഹനങ്ങൾ പാർക്ക് ചെയ്യാനോ അനുവദിക്കില്ല. നാളെ വൈകീട്ട് ഏഴു മുതലാണ് നിയന്ത്രണം. ചുരത്തിൽ ഗതാഗത തടസ്സം ഒഴിവാക്കുന്നതിനായാണ് താമരശ്ശേരി പോലീസ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്. ന്യൂ ഇയർ ആഘോഷങ്ങൾക്കായി ആരും താമരശ്ശേരി ചുരത്തിലേക്ക് യാത്ര ചെയ്യേണ്ടതില്ല, നിയന്ത്രണം ലംഘിക്കുന്നവർക്കെതിരെ പോലീസ് കർശ്ശന നടപടി സ്വീകരിക്കും.
കൂടാതെ, ചുരത്തിൽ ജനുവരി 5 മുതൽ കൂടുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് നേരത്തെ പൊതുമരാമത്ത് ദേശീയപാത ഉപവിഭാഗം അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചിരുന്നു.