Trending

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; ഏഴാം ക്ലാസുകാരി ജീവനൊടുക്കി.


മലപ്പുറം: മൊബൈൽ ഫോണിൽ കളിച്ചതിന് വഴക്ക് പറഞ്ഞതിന് ഏഴാം ക്ലാസ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി മണ്ണാരിൽ പുത്തൻമാളിയേക്കൽ ഷാജിമോന്റെ മകൾ ഫാത്തിമ ഹന്ന (13)യാണ് മരിച്ചത്. കൊണ്ടോട്ടി കാന്തക്കാട് ജിയുപി സ്‌കൂൾ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് ഫാത്തിമ ഹന്ന. കൊണ്ടോട്ടി പോലീസ്‌ അസ്വാഭാവിക മരണത്തിന് കേസെടുത്തു.

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വീട്ടിൽ നിന്ന് കുട്ടിയെ വഴക്ക് പറഞ്ഞിരുന്നു. പിന്നാലെ മുറിക്കുള്ളിൽ കയറി കതകടച്ച ഫാത്തിമ തൊട്ടിൽ കെട്ടാനുള്ള ഹുക്കിൽ കെട്ടിയാണ് ആത്മഹത്യ ചെയ്തത്. ഉടൻ തന്നെ വീട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആ​ശു​പത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം അടക്കമുള്ള നിയമ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.

Post a Comment

Previous Post Next Post