Trending

ബാലുശ്ശേരി മുക്കിൽ തെരുവുനായ ശല്യം രൂക്ഷം; റോഡുകൾ കൈയടക്കി നായകൾ.


ബാലുശ്ശേരി: ബാലുശ്ശേരി മുക്കിൽ താലൂക്ക് ആശുപത്രിയുടെ സമീപത്ത് തെരുവുനായ ശല്യം രൂക്ഷം. നായകൾ വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുചാടുന്നത് അപകടങ്ങൾക്കും കാരണമാകുന്നു. കഴിഞ്ഞദിവസം അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടറിനു മുന്നിലേക്ക് നായകൾ ഓടിയടുത്തത് അപകടമുണ്ടാക്കി. സ്കൂട്ടർ മറിഞ്ഞ് രണ്ടുപേർക്കും പരിക്കേറ്റിരുന്നു.

നായകളെ പേടിച്ച് ബസ് സ്റ്റോപ്പിൽപ്പോലും നിൽക്കാൻ കഴിയാത്ത സ്ഥിതിയുണ്ട്. ബാലുശ്ശേരിമുക്ക്, അറപ്പീടിക ഭാഗങ്ങളിലാണ് തെരുവുനായകൾ സംസ്ഥാന പാത കൈയടക്കുന്നത്. ബാലുശ്ശേരി താലൂക്ക് ആശുപത്രിയിലെത്തുന്ന രോഗികൾക്കുപോലും രക്ഷയില്ല. രാത്രികാലങ്ങളിൽ ആശുപത്രിയുടെ പരിസരങ്ങളിലാണ് തെരുവുനായകൾ താവളമാക്കുന്നത്. 

ബാലുശ്ശേരി മുക്കിന് അടുത്ത് വട്ടോളി ബസാറിലാണ് ജില്ലാ എബിസി സെന്റർ പ്രവർത്തിക്കുന്നത്. എന്നാൽ സെന്ററിന്റെ പരിസര പ്രദേശങ്ങളിൽപ്പോലും തെരുവുനായകൾ പെരുകുകയാണ്. എത്രയും വേഗം അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Post a Comment

Previous Post Next Post