മടവൂർ: ആരാമ്പ്രം സ്വദേശി ഒമാനിൽ മരിച്ചു. ആരാമ്പ്രം ആലുംകണ്ടിയിൽ എ.കെ അബൂബക്കർ (63) ആണ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഭാര്യ: റസിയ. മക്കൾ: മുഹമ്മദ് അർഷക്, ഫൈറൂന്നിസ, ഫാത്തിമ ദാനിഷ. മരുമക്കൾ: ഇസ്മായിൽ കാരന്തൂർ, ഷുക്കൂർ മണ്ണിൽ കടവ്, ഹബീബ. മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുവരാനുള്ള ശ്രമം ആരംഭിച്ചതായി ബന്ധുക്കൾ അറിയിച്ചു.
ആരാമ്പ്രത്തെ മുൻ വ്യാപാരിയാണ്. കേരള വ്യാപാരി വ്യവസായ ഏകോപന സമിതി ആരാമ്പ്രം യൂണിറ്റ് സെക്രട്ടറി, കേരള മുസ്ലിം ജമാഅത്ത് ആരാമ്പ്രം യൂണിറ്റ് ഭാരവാഹി, മിഹ്റാജുൽ ഹുദാ സിഎം സെന്റർ പ്രവർത്തന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.
Tags:
OBITUARY