മലപ്പുറം: മലപ്പുറം വേങ്ങരയിൽ യുവതിയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചേറൂർ മിനി കാപ്പ് സ്വദേശി നിസാറിന്റെ ഭാര്യ ജലീസ (31) യെയാണ് പുലർച്ചെ വീടിന്റെ അടുക്കളയോട് ചേർന്നുള്ള ഷെഡിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മരണത്തിൽ സംശയമുള്ളതായി ബന്ധുക്കൾ പറഞ്ഞു.
വീട്ടുകാർ എത്തിയപ്പോൾ മൃതദേഹം നിലത്തു തട്ടിയ നിലയിലായിരുന്നെന്ന് സഹോദരീ ഭർത്താവ് പറഞ്ഞു. കഴിഞ്ഞ ദിവസം ഭർതൃമാതാവുമായും ഭർത്താവിന്റെ സഹോദരിമാരുമായും പ്രശ്നമുണ്ടായിരുന്നതായും ഇതിനു പിന്നാലയാണ് മരണം സംഭവിച്ചതെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്.
അപ്പക്കാട് സ്വദേശി ഉത്തമാവുങ്ങൽ ആലി-സുലൈഖ ദമ്പതികളുടെ മകളാണ് ജലീസ. പത്തു വർഷത്തിലേറെയായി വിവാഹം കഴിഞ്ഞിട്ട്. മരണത്തിൽ ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെ തുടർന്ന് വേങ്ങര പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഭർത്താവ് നിസാർ വിദേശത്താണ്. മക്കൾ: ഫാത്തിമ നഷ്‌വ, ഫാത്തിമ നജ്‌വ, സൈദ് മുഹമ്മദ്.