മലപ്പുറം: മലപ്പുറം കോട്ടക്കലിലുണ്ടായ വാഹനാപകടത്തിൽ ഒമ്പത് വയസുകാരി മരിച്ചു. ചിനക്കൽ സ്വദേശി ഷാനവാസിൻ്റെ മകൾ റീം ഷാനവാസ് (9) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ് കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. പീസ് പബ്ലിക് സ്കൂൾ വിദ്യാർത്ഥിയാണ്.
ഇന്ന് രാവിലെ 7.30 ഓടെ കോട്ടക്കൽ പുത്തൂരിലാണ് സംഭവം. ഇറക്കത്തിൽ നിയന്ത്രണംവിട്ട ലോറി നിരവധി വാഹനങ്ങളിൽ ഇടിച്ചായിരുന്നു അപകടം. അപകടത്തിൽ പത്തോളം പേർക്ക് പരിക്കേറ്റിരുന്നു.