Trending

നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു.


കണ്ണൂർ: കണ്ണൂർ കതിരൂരിൽ നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിൽ വീണ് മൂന്നു വയസ്സുകാരൻ മരിച്ചു. പുല്യോട് വെസ്റ്റ് പാട്യം നഗർ മലമ്മൽ ഹൗസിൽ അൻഷിലിന്റെ മകൻ മുഹമ്മദ്‌ മർവാൻ (3) ആണ് മരിച്ചത്. ​

ഇന്ന് വൈകീട്ട്‌ അങ്കണവാടി വിട്ടശേഷം വീട്ടിലെത്തിയ കുട്ടി തൊട്ടടുത്തുള്ള കുടുംബവീട്ടിൽ കളിക്കാൻ പോയതായിരുന്നു. ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാരും അയൽക്കാരും ചേർന്ന് നടത്തിയ അന്വേഷണത്തിലാണ് കുടുംബവീടിന് സമീപം പുതിയതായി നിർമ്മിക്കുന്ന വീടിന്റെ സെപ്റ്റിക് ടാങ്കിനുള്ളിൽ ബോധരഹിതനായ നിലയിൽ മർവാനെ കണ്ടെത്തിയത്.

​ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ടാങ്ക് തേപ്പ് പൂർത്തിയാക്കിയ ശേഷം ചോർച്ച പരിശോധിക്കാനായി നിറയെ വെള്ളം നിറച്ചിരുന്നു. നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ടാങ്കിനു മുകളില്‍ സ്ലാബിട്ടിരുന്നില്ല. കതിരൂര്‍ പോലിസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രിയിലേക്കു മാറ്റിയിരിക്കുകയാണ്. മാതാവ് ഫാത്തിമ.

Post a Comment

Previous Post Next Post