Trending

ബാലുശ്ശേരിയിൽ ആഹ്ലാദപ്രകടനത്തിനിടെ സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ചു അപകടം; ഒരാള്‍ മരിച്ചു, ഒരാള്‍ക്ക് പരിക്ക്.

ബാലുശ്ശേരി: ബാലുശ്ശേരി കുറുമ്പൊയിലിൽ തെരഞ്ഞെടുപ്പ് ആഹ്ലാദപ്രകടനത്തിനിടെ സ്‌ക്കൂട്ടര്‍ പൊട്ടിത്തെറിച്ചു അപകടം. ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതര പരിക്ക്. പനങ്ങാട് പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ നിന്നും ജയിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ദേവാനന്ദ് മാഷിന്റെ ആഹ്ലാദ പ്രകടനത്തിനിടെയാണ് ദാരുണമായ സംഭവം. അപകടത്തിൽ ദേവാനന്ദൻ മാഷിന്റെ രണ്ട് സഹോദര പുത്രന്മാർക്ക് പരിക്കേറ്റു. ഇവരിൽ സന്ദീപാണ് മരിച്ചത്. മറ്റൊരാൾ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. 

കുറുമ്പൊയില്‍ വയലട റൂട്ടില്‍ മരത്തുംപടിയില്‍ ശനിയാഴ്ച രാത്രിയോടെയായിരുന്നു അപകടം. പ്രകടനത്തിടെ പടക്കം പൊട്ടിക്കുന്നതിനിടെ ബൈക്കിൽ സൂക്ഷിച്ച പടക്കവും പെട്രോൾ ടാങ്കും പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. നരിക്കുനിയില്‍ നിന്ന് ഫയര്‍ ഫോഴ്‌സും, ബാലുശ്ശേരിയില്‍ നിന്നും പോലീസ് സംഘവും സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി. സന്ദീപിൻ്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോർച്ചറിയിൽ. 

Post a Comment

Previous Post Next Post