Trending

നാട്ടിൽ ചികിത്സയിലായിരുന്ന ഷാർജയിലെ സ്കൂൾ അധ്യാപകൻ നിര്യാതനായി.


നരിക്കുനി: നരിക്കുനി സ്വദേശിയായ ഷാർജയിലെ മുൻ സ്‌കൂൾ അധ്യാപകൻ നിര്യാതനായി. നരിക്കുനി പുല്ലോക്കണ്ടി മുരളീധരൻ (57) ആണ് മരിച്ചത്. കഴിഞ്ഞ പതിനേഴു വർഷമായി ഷാർജ ഗൾഫ് ഏഷ്യൻ ഇംഗ്ലിഷ് സ്‌കൂളിൽ മലയാളം അധ്യാപകനായിരുന്നു. 

രോഗബാധിതനായി നാട്ടിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. കഴിഞ്ഞ വേനലവധിക്ക് നാട്ടിൽ വന്ന് തിരികെപോയ ശേഷം രോഗം മൂർച്ഛിച്ചതിനെ തുടർന്ന് ജോലി ഒഴിവാക്കി മടങ്ങിയെത്തിയതാണ്. അധ്യാപികയായ റീജയാണ് ഭാര്യ. ഏക മകൾ: അഥീന.

Post a Comment

Previous Post Next Post