കുറ്റ്യാടി: തൊട്ടില്‍പ്പാലത്ത് തൊഴിലുറപ്പ് തൊഴിലാളി പാമ്പ് കടിയേറ്റ് മരിച്ചു. കാവിലുംപാറ സ്വദേശി പൂതംപാറയില്‍ വലിയപറമ്പത്ത് കല്യാണി (65) ആണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെ പാമ്പ് കടിയേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.
മൂന്നു ദിവസം മുൻപാണ് ജോലിക്കിടെ ചൂരണിയില്‍ വെച്ച് കല്യാണിയ്ക്ക് പാമ്പ് കടിയേറ്റത്. ഉടൻ കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യസ്ഥിതി മോശമായമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.