Trending

കോക്കല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.


ബാലുശ്ശേരി: ബാലുശ്ശേരി കോക്കല്ലൂരിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരമംഗലം ചുണ്ടും പിലാക്കൂൽ മമ്മദിന്റെ മകൻ ഷംസീർ (36) ആണ് മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയിൽ ജോലി കഴിഞ്ഞ് ഭക്ഷണ സാധനങ്ങൾ വാങ്ങി വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. 

സംസ്ഥാന പാതയിൽ കോക്കല്ലൂരിൽ ഷംസീർ സഞ്ചരിച്ച ഓട്ടോറിഷയും എതിരെ വന്ന ഫോർച്യൂണർ കാറും കൂട്ടിയിടിക്കുകയിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷംസീർ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കൽ കോളേജ് അതിതീവ്ര വിഭാഗത്തിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

Post a Comment

Previous Post Next Post