Trending

പേരാമ്പ്രയിൽ എംഡിഎംഎയുമായി ഉള്ളിയേരി സ്വദേശിയായ യുവാവ് പിടിയില്‍.


പേരാമ്പ്ര: പേരാമ്പ്ര മമ്മിളിക്കുളത്ത് വില്‍പ്പനക്ക് എത്തിച്ച എംഡിഎംഎയുമായി യുവാവ് പിടിയിൽ. ഉള്ളിയേരി ഉള്ളൂര്‍ സ്വദേശി നെല്ലോളികണ്ടി അതുല്‍രാജിനെ (23) യാണ് പേരാമ്പ്ര പോലീസ് അറസ്റ്റ് ചെയ്തത്. ഒരു ഗ്രാം എംഡിഎംഎ ഇയാളിൽ നിന്നും പോലിന് പിടികൂടി.

സബ് ഇന്‍സ്പെക്ടര്‍മാരായ സനദ്, പ്രൊബേഷനറി എസ്‌ഐ അനുഷ ഗോപിനാഥ്, എസ്.സിപിഒ ബോബി, സിപിഒ ജോജോ തോമസ്, സിപിഒ അനുരാജ്, ആന്റി നാര്‍കോട്ടിക്ക് സെല്‍ ഡിവൈഎസ്പി പ്രകാശന്‍ പടന്നയിലിന്റെ നേതൃത്വത്തിലുള്ള ഡാന്‍സഫ് സ്‌ക്വാഡ് അംഗങ്ങളായ സിപിഒ മിഥുന്‍ മോഹന്‍, ലിധിന്‍, ശ്യാംജിത്, അതുല്‍ എന്നിവര്‍ അടങ്ങുന്ന സംഘമാണ് അതുല്‍ രാജിനെ പിടികൂടിയത്.

Post a Comment

Previous Post Next Post