ചേളന്നൂർ: ചേളന്നൂർ കുമാരസാമി ബ്ലോക്ക് ഓഫീസിനടുത്ത് സ്വകാര്യ ബസ്സും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെ തുടർന്ന് സംസ്ഥാന പാതയിൽ ഏറെനേരം ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഇന്ന് വൈകീട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
കോഴിക്കോട് നിന്ന് ബാലുശ്ശേരിയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് കാറിനെ ഓവർടേക്ക് ചെയ്യുന്നതിനിടെയായിരുന്നു അപകടം. കാറിന് കേടുപാടുകൾ സംഭവിച്ചുവെങ്കിലും ആർക്കും പരിക്കില്ല. കാക്കൂർ പോലീസ് സ്ഥലത്തെത്തി ഗതാഗതം നിയന്ത്രിച്ചു.