Trending

ഉംറ തീർഥാടനം കഴിഞ്ഞ് മടങ്ങവേ തലയാട് സ്വദേശിനി വിമാനത്തിൽ വെച്ച് മരിച്ചു.

മസ്ക്കറ്റ്: ഉംറ തീർത്ഥാടനം കഴിഞ്ഞ് മടങ്ങവേ വയോധിക വിമാനത്തിൽ വെച്ച് മരിച്ചു. കോഴിക്കോട് തലയാട് സ്വദേശിനി പടിക്കൽവയൽ കുന്നുമ്മൽ പരേതനായ മുഹമ്മദിന്റെ ഭാര്യ കുഞ്ഞി പാത്തുമ്മ (80) ആണ് മരിച്ചത്. ഇന്ത്യൻ സമയം ഇന്നലെ പുലർച്ചെ മദീനയിൽ നിന്നും കോഴിക്കോട്ടേക്കുള്ള യാത്രക്കിടെ എയർ ഇന്ത്യ വിമാനത്തിൽ മസ്കറ്റിൽ വെച്ചാണ് മരണം. 

വിമാനം മസ്കറ്റ് വിമാനത്താവളത്തിൽ എമർജൻസി ലാന്റിങ് നടത്തി മൃതദേഹം ഹോസ്പിറ്റലിലേക്ക് മാറ്റി. കൂടെ യാത്ര ചെയ്ത പെൺമക്കൾ അതെ വിമാനത്തിൽ കോഴിക്കോട്ടേക്ക് തിരിച്ചു. മയ്യിത്ത് പരിപാലനവും, നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടിക്രമങ്ങളും പൂർത്തിയായതായി അധികൃതർ അറിയിച്ചു. മക്കൾ: മുജീബ്, സുബൈദ, മൈമൂനത്ത്, ലൈല, കൗലത്ത്, മുനീറ, മരുമക്കൾ: ഹംസ, ബഷീർ, നാസർ, അബൂബക്കർ. 

Post a Comment

Previous Post Next Post