പേരാമ്പ്ര: പേരാമ്പ്ര ചക്കിട്ടപ്പാറയിൽ നേരിയ ഭൂചലനം അനുഭവപ്പെട്ടതായി നാട്ടുകാർ. ഇന്ന് വൈകീട്ട് 4.45 ഓടെ ചക്കിട്ടപ്പാറയിൽ ഭൂമിക്കടിയിൽ നിന്നും ശബ്ദവും നേരിയ ചലനവും ഉണ്ടായതായി നാട്ടുകാർ പറഞ്ഞു. മുതുകാട് രണ്ടാം ബ്ലോക്ക് മേഖലയിലാണ് ഭൂചലനം അനുഭവപ്പെട്ടത്. പെരുവണ്ണാമൂഴി അണക്കെട്ടിന്റെ പരിസര പ്രദേശങ്ങളാണ് ഇത്
ഒരു കിലോമീറ്റർ പരിധിയിൽ നിരവധി പേർക്ക് ഭൂചലനം അനുഭവപ്പെട്ടുവെന്നും എന്നാൽ സെക്കന്റുകൾ മാത്രമാണ് ചലനം ഉണ്ടായതെന്നും നാട്ടുകാർ പറഞ്ഞു. നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് റവന്യൂ- പഞ്ചായത്ത് അധികൃതരും സംഭവം പരിശോധിച്ചു വരികയാണ്. നിലവിൽ ഈ പ്രദേശത്ത് മാത്രമാണ് ശബ്ദവും ചലനവും അനുഭവപ്പെട്ടത്.