Trending

കൊയിലാണ്ടിയിൽ ആശുപത്രി നേഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി.


കൊയിലാണ്ടി: കൊയിലാണ്ടിയിൽ സ്വകാര്യ ആശുപത്രിയിലെ നേഴ്സിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കോടഞ്ചേരി സ്വദേശി വീണ കുര്യൻ (50)ആണ്‌ മരിച്ചത്. ഇന്നു രാവിലെ കൊയിലാണ്ടി റെയില്‍വെ സ്റ്റേഷനു സമീപം ട്രാക്കിലാണ് ഇവരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. 

വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലിലെ ക്ലിനിക്കല്‍ ഇന്‍സ്ട്രക്ടറാണ് വീണ കുര്യൻ. രാവിലെ ആശുപത്രിയിലേക്ക് പോകുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. പോലീസ് സംഭവ സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.

Post a Comment

Previous Post Next Post