കുറ്റ്യാടി: കുറ്റ്യാടി തളീക്കരയില്‍ ഭര്‍തൃമതിയായ യുവതിയെ ആത്മഹത്യ നിലയില്‍ കണ്ടെത്തി. പട്ടര്‍കുളങ്ങര സ്വദേശി ആനകുന്നുമ്മല്‍ ഷീബ (43) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് സംഭവം. വീട്ടിലെ അടുക്കളയുടെ പിറകുവശത്തായുള്ള ജനൽ വാതിലില്‍ തൂങ്ങിയ നിലയിൽ അയല്‍വാസിയാണ് ആദ്യം കണ്ടത്. ഉടന്‍ തന്നെ ഇവരെ കുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് കൈമാറി. ഭര്‍ത്താവ്: ശശി ആയിനുകുന്നുമ്മല്‍. മക്കള്‍: അശ്വതി, അക്ഷയ്.