Trending

യുവാക്കളെ ഭീഷണിപ്പെടുത്തി പണവും ഐഫോണും തട്ടിയ സംഭവം; കേസിലെ നാലാം പ്രതി പിടിയില്‍.

നന്മണ്ട: പുതിയ പാലത്ത് വെച്ച് നന്മണ്ട സ്വദേശികളായ യുവാക്കളെ ഭീഷണിപ്പെടുത്തി പണവും ഫോണുകളും തട്ടിയ കേസിലെ നാലാം പ്രതി പിടിയില്‍. വെള്ളിമാടുകുന്ന് സ്വദേശി തയ്യില്‍പുറായില്‍ വീട്ടില്‍ മുഹമ്മദ് ഷാമില്‍ (24) നെയാണ് കസബ പോലീസ് മേരിക്കുന്ന് വെച്ച് പിടികൂടിയത്. കേസില്‍ പ്രതികളായ പുതിയ പാലം പട്ടര്‍മീത്തില്‍ അഖീഷ് (29), കൊമ്മേരി മേനിച്ചാല്‍ മീത്തല്‍ വിനയരാജ് (27) തിരുത്തിയാട് കാട്ടുപറമ്പത്ത് അജല്‍ (27) എന്നിവരെ കോഴിക്കോട് നഗരത്തിലെ വിവിധ ഭാഗങ്ങളില്‍ വെച്ച് നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തിനെ കാണാന്‍ പുതിയ പാലത്തെത്തിയ യുവാക്കളെ സമീപത്തെ കെട്ടിടത്തിലുണ്ടായിരുന്ന പ്രതികള്‍ ചേര്‍ന്ന് പൊട്ടിച്ച ബിയര്‍ കുപ്പിയും, വെട്ടുകത്തിയും കാണിച്ച് ഭീഷണിപ്പെടുത്തി യുവാക്കളുടെ കൈവശമുണ്ടായിരുന്ന ഐഫോണ്‍ അടക്കം മൂന്ന് മൊബൈല്‍ ഫോണുകളും, പണമടങ്ങിയ പേഴ്‌സും പിടിച്ചുപറിച്ചു കൊണ്ടുപോകുകയായിരുന്നു. കസബ ഇന്‍സ്പക്ടര്‍ ജിമ്മി പി.ജെയുടെ നിര്‍ദ്ദേശപ്രകാരം എസ്‌ഐ സനീഷ്, എഎസ്‌ഐ സജേഷ് കുമാര്‍, സി.പി.ഒ ഇര്‍ഷാദ് എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Post a Comment

Previous Post Next Post