കോഴിക്കോട്: മാനാഞ്ചിറയ്ക്ക് ചുറ്റിലെ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണത്തിൽ വീർപ്പുമുട്ടുന്നവർക്ക് ആശ്വാസമായി ടൗൺഹാൾ റോഡിലെ ഗതാഗതം ഇരുദിശകളിലേക്കും ആക്കി.
മോഡൽ സ്കൂൾ-അൻസാരി പാർക്ക് ജംങ്ഷനിൽ നിന്ന് കാറുകൾക്കും ഇരുചക്രവാഹനങ്ങൾക്കും മാനാഞ്ചിറ മതിലിനോടു ചേർന്ന് സഞ്ചരിച്ച് ക്രൗൺ തിയേറ്ററിന് മുന്നിലൂടെ രണ്ടാം റെയിൽവേ ഗേറ്റുവരെ വരാം.
നഗരത്തിന്റെ വടക്കൻ മേഖലയിൽ നിന്ന് മിഠായിത്തെരുവിലേക്ക് എത്തുന്നവർക്കും റെയിൽവേ നാലാം ഫ്ലാറ്റ്ഫോമിലേക്ക് എത്തുന്നവർക്കും ഇത് ഏറെ സഹായകമാകും.