Trending

പേരാമ്പ്രയിൽ തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു.


പേരാമ്പ്ര: തെങ്ങുകയറ്റ തൊഴിലാളി തെങ്ങിൽ നിന്നും വീണു മരിച്ചു. പേരാമ്പ്ര പാറേന്റെ മീത്തൽ ചന്ദ്രൻ (57) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടുമണിയോടെ കക്കാട് സ്വകാര്യ വ്യക്തിയുടെ സ്ഥലത്ത് വെച്ച് തെങ്ങിൽ കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. 

ഗുരുതരമായി പരിക്കേറ്റ ചന്ദ്രനെ നാട്ടുകാർ ഉടനെ പേരാമ്പ്ര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ജാനു. മകൻ: ഷിജു (ഓട്ടോ തൊഴിലാളി പേരാമ്പ്ര). സഹോദരങ്ങൾ: ഉണ്ണി, തങ്കമണി, രമ (മൂവരും വയനാട്), പരേതനായ കേളുക്കുട്ടി.

Post a Comment

Previous Post Next Post