കോഴിക്കോട്: കോഴിക്കോട് കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിൽ നിന്ന് മൊബൈൽ ഫോൺ മോഷ്ടിച്ച പ്രതി പിടിയിൽ. തമിഴ്നാട് സ്വദേശി കണ്ണൻ (42) ആണ് അറസ്റ്റിലായത്. ഞായറാഴ്ച പുലർച്ചെ 5.30 ഓടെയായിരുന്നു സംഭവം. കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിലെ വെയിറ്റിംഗ് റൂമിൽ ചാർജ് ചെയ്യാൻ വെച്ച ഫോൺ ഇയാൾ മോഷ്ടിക്കുകയായിരുന്നു. വടകര സ്വദേശി ഹാരിസിന്റെ ഫോണാണ് നഷ്ടമായത്. നടക്കാവ് പോലീസ് സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കോഴിക്കോട് കെഎസ്ആർടിസി സ്റ്റാൻഡിൽ നിന്ന് മൊബൈൽ ഫോൺ മോഷണം; പ്രതി പിടിയിൽ.
bywebdesk
•
0