Trending

സ്ഥാനാര്‍ത്ഥിയെ പട്ടി കടിച്ചു; സംഭവം നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മപരിശോധനയ്ക്ക് പോകുമ്പോള്‍.


കണ്ണൂര്‍: കണ്ണൂർ പയ്യാവൂര്‍ ഗ്രാമപഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ നിന്നും മത്സരിക്കുന്ന സിഎംപി സ്ഥാനാര്‍ത്ഥിയും ജില്ലാ കൗണ്‍സില്‍ അംഗവുമായ ഒ.കെ കുഞ്ഞനെ പട്ടി കടിച്ചു. നാമനിര്‍ദ്ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയ്ക്കായി ചാലോട് കൃഷി ഭവനിലേക്ക് പോകുമ്പോള്‍ ബസ് സ്റ്റാന്‍ഡില്‍ വെച്ചാണ് കുഞ്ഞന് കാലില്‍ കടിയേറ്റത്. 

സ്ഥാനാര്‍ത്ഥിയെ കണ്ണൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോണ്‍ഗ്രസ് സീറ്റ് നിഷേധിച്ചതിനാലാണ് പയ്യാവൂര്‍ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ സിഎംപി സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ തീരുമാനിച്ചത്.

Post a Comment

Previous Post Next Post