സു.ബത്തേരി: ബംഗളൂരു ബേലൂരിൽ മലയാളി വിദ്യാർത്ഥി വാഹനാപകടത്തിൽ മരിച്ചു. സുൽത്താൻ ബത്തേരി കൊളഗപ്പാറ റോക്ക് വാലി ഹൗസിങ് കോളനിയിൽ താമസിക്കുന്ന അച്ചാരുകുടിയിൽ റോയിയുടെ മകൻ ഡോൺ റോയ് (24) ആണ് മരിച്ചത്. ബേലൂരിൽ ഫാം ഡി (Doctor of Pharmacy) അവസാന വർഷ വിദ്യാർത്ഥിയായിരുന്നു.
ഇന്നലെ രാത്രിയോടെ ബാംഗ്ലൂരിനും മൈസൂരിനും ഇടയിൽ ബേലൂരിൽ യുവാവ് സഞ്ചരിച്ച ബൈക്കിൽ ലോറി ഇടിച്ചായിരുന്നു അപകടം. ഇന്നലെ അവസാന വർഷ വിദ്യാർത്ഥികളുടെ കൂടിച്ചേരൽ കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ദാരുണമായ അന്ത്യം. മാതാവ്: മേഴ്‌സി. സഹോദരൻ: ഡിയോൺ.