Trending

യൂട്യൂബർ അബു അരീക്കോടിനെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി.

പുതുപ്പാടി: സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർ അബു അരീക്കോടിനെ വാടകവീട്ടിൽ മരിച്ച നിലയില്‍ കണ്ടെത്തി. കൈതപ്പൊയിൽ മര്‍ക്കസ് നോളജ് സിറ്റിയിലെ ലോ കോളേജ് വിദ്യാര്‍ത്ഥിയായിരുന്നു. കോളേജിന് സമീപം വാടകവീട്ടിൽ താമസിച്ചു വരികയായിരുന്നു. കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. സിപിഐ (എം) സൈബര്‍ ഇടങ്ങളില്‍ സജീവമായ അബുവിന്റെ വേര്‍പാടില്‍ മുന്‍ മന്ത്രി ടി.പി രാമകൃഷ്ണന്‍ അടക്കം നിരവധിപേര്‍ അനുശോചനം രേഖപ്പെടുത്തി.

Post a Comment

Previous Post Next Post