കോഴിക്കോട്: രാമനാട്ടുകരയിൽ രണ്ട് യുവാക്കൾക്ക് കുത്തേറ്റു. നല്ലളം സ്വദേശി റമീസ് റഹ്മാൻ, റഹീസ് എന്നിവർക്കാണ് കുത്തേറ്റത്. രാമനാട്ടുകര കാലിക്കറ്റ് ഗേറ്റ് ബാറിന് മുൻപിലാണ് സംഭവം. ഇരുവരെയും കോഴിക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വയറിന് കുത്തേറ്റ റഹീസിന്റെ നില ഗുരുതരമാണ്.
റഹീസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയേക്കും. പ്രതി അക്ബർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെ തുടർന്നാണ് സംഘർഷം. ബാറിൽ നിന്നിറങ്ങിയ യുവാക്കളെ അക്ബർ പിന്നാലെ ചെന്നു കുത്തുകയായിരുന്നു.