കല്‍പ്പറ്റ: വയനാട്ടിൽ വൈദ്യുതി പോസ്റ്റുകള്‍ മാറ്റുന്നതിനിടെ കെഎസ്ഇബി താല്‍ക്കാലിക ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. പനമരം സ്വദേശി രമേശ് (31) ആണ് മരിച്ചത്. കല്പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റ് ടൗണ്‍ഷിപ്പിൽ വൈദ്യുതി ലൈനുകള്‍ മാറ്റുന്ന പ്രവൃത്തികള്‍ക്കിടെയാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ രമേശിനെ കല്പറ്റ ലിയോ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വൈദ്യുതി പോസ്റ്റുകൾ മാറ്റുന്നതിനിടെ കെഎസ്ഇബി ജീവനക്കാരൻ ഷോക്കേറ്റ് മരിച്ചു.
bywebdesk
•
0