ബാലുശ്ശേരി: പൂനത്ത് നാവൻപറമ്പത്ത് കുടുംബ സംഗമം നടത്തി. തെക്കയിൽതാഴം പള്ളി ഇമാം അൻഷിദ് ഉസ്താദിന്റെ പ്രാർത്ഥനയോടെ തുടങ്ങിയ സംഗമത്തിൽ മുഹമ്മദലി അന്നശ്ശേരി സ്വാഗതം പറഞ്ഞു. സംഗമത്തിന് തറവാട് കാരണവർ എൻ.പി മമ്മുക്കുട്ടി അധ്യക്ഷനായി. ശഫീഖ് കപ്പുറം സംഗമം ഉദ്ഘാടനം ചെയ്തു.
ആശംസ അർപ്പിച്ചുകൊണ്ട് നിസാർ തട്ടാൻകണ്ടി, അബ്ദുസമദ് തച്ചംപൊയിൽ എന്നിവർ സംസാരിച്ചു. കുടുംബത്തിലെ കലാകാരന്മാരും കലാകാരികളും വിവിധയിനം പരിപാടികൾ അവതരിപ്പിച്ചു. കുടുംബാംഗങ്ങളിൽ പ്രായമുള്ളവരെ സ്നേഹോപഹാരം നൽകി ആദരിച്ചു. വൈകീട്ട് ആറു മണിയോടുകൂടി മേലറക്കാട്ട് ഷംനാസിന്റെ നന്ദി പ്രകാശനത്തോടെ സംഗമം അവസാനിച്ചു.
Tags:
LOCAL NEWS