കുന്ദമംഗലം: ചാത്തമംഗലത്ത് ഇടിമിന്നലേറ്റ് വയോധികക്ക് പരിക്ക്. വീട്ടിലെ ഇലക്ട്രിക്ക് ഉപകരണങ്ങൾക്കും, വീടിനും കേടുപാടുകൾ സംഭവിച്ചു. ഞായറാഴ്ച രാത്രി ഏഴു മണിക്ക് ശേഷമുണ്ടായ ശക്തമായ ഇടിമിന്നലിലാണ് സംഭവം. പരേതനായ അപ്പുണ്ണിയുടെ മകൾ ഉഷ കുമാരിക്കാണ് (54) പരിക്കേറ്റത്.
പരിക്കേറ്റ ഉഷ കുമാരി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. വീടിന് വിള്ളലും, വയറിങ് സാധനങ്ങൾ നശിക്കുകയും മേൾക്കൂര തകർന്നിട്ടുമുണ്ട്. സമീപ പ്രദേശത്തെ നിരവധി വീടുകൾക്കും ഇടിമിന്നലിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.