Trending

കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് മെഗാ തൊഴിൽ മേള ശനിയാഴ്ച.

കോഴിക്കോട്: കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ 2025 ഒക്ടോബർ 18ന് ശനിയാഴ്ച എരഞ്ഞിപ്പാലം സെന്റ് സേവിയേഴ്‌സ് കോളേജിൽ വെച്ച് രാവിലെ 9.30 മുതൽ പ്രയുക്തി മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. വിൻസ്മേര ഗോൾഡ്, ലുലു, റിലയൻസ് ഡിജിറ്റൽ, നിക്സൺ, മുത്തൂറ്റ്, ജിയോ, മൈജി, ബീമ ഗോൾഡ്, നന്തിലത്ത് ജി-മാർട്ട്, സൈലം തുടങ്ങി 40 ഓളം പ്രമുഖ കമ്പനികളിലായി 2000 ത്തോളം ഒഴിവുകൾ. എസ്എസ്എൽസി, പ്ലസ്ടു, ഡിഗ്രി, ബി-ടെക്ക്, ഐടിഐ, ഡിപ്ലോമ തുടങ്ങി ഏതെങ്കിലും ഒരു യോഗ്യത ഉള്ളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം.

ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ, കോഴിക്കോട്.
ഫോൺ നമ്പർ: 0495-2370176, 2370178.

Post a Comment

Previous Post Next Post