മാനന്തവാടി: വയനാട് പുൽപ്പള്ളിയിൽ അഭിഭാഷകനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കാപ്പിക്കുന്ന് സ്വദേശി ഇലഞ്ഞിക്കൽ അഡ്വ. മനോജിനെയാണ് വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ പ്രതിയായ കോണ്‍ഗ്രസ് നേതാവ് കെ.കെ എബ്രഹാമിനെ അനുകൂലിച്ച് കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തിയിരുന്നു.
മനോജ് എഴുതിയതെന്ന് കരുതപ്പെടുന്ന ആത്മഹത്യ കുറിപ്പ് പോലീസ് കണ്ടെത്തിയിട്ടുണ്ട്. കുടുംബ പ്രശ്‍നങ്ങൾ കാരണമാണ് ജീവനൊടുക്കിയതെന്നാണ് കത്തിലുള്ളതെന്നാണ് വിവരം. ഇന്‍ക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.