Trending

ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചു; ഒൻപതാം ക്ലാസുകാരന് ക്രൂര മർദ്ദനം.


മലപ്പുറം: ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂര മർദ്ദനം. വളവന്നൂർ യത്തീംഖാന വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി മുഹമ്മദ്‌ ഹർഷിദ് (14) നാണ് മർദ്ദനമേറ്റത്. ഇൻസ്റ്റഗ്രാമിൽ റീൽസ് പങ്കുവെച്ചെന്നാരോപിച്ച് ക്ലാസിലെ തന്നെ മറ്റ് വിദ്യാർത്ഥികൾ മർദ്ദിക്കുകയായിരുന്നു. 

പതിനഞ്ചോളം വിദ്യാർത്ഥികൾ സംഘമായി ചേർന്ന് മർദ്ദിക്കുകയായിരുന്നുവെന്ന് മുഹമ്മദ് ഹർഷിദിന്റെ കുടുംബം പറയുന്നു. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ വിദ്യാർത്ഥി കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Post a Comment

Previous Post Next Post