തിരുവനന്തപുരം: ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്ന ചലാനില്‍ ഇതുവരെ അയച്ചതില്‍ 40 ശതമാനം മാത്രമേ പിഴ അടച്ചിട്ടുള്ളൂവെന്ന് റിപ്പോര്‍ട്ടുകള്‍. അതിനാല്‍ തന്നെ കേന്ദ്രം പുറത്തിറക്കുന്ന പുതിയ കരട് നിയമത്തില്‍ ചലാന്‍ ഇഷ്യൂ ചെയ്ത് മൂന്ന് മാസത്തിനുള്ളില്‍ പണം അടയ്ക്കുന്നത് നിര്‍ബന്ധിതമാക്കുന്നുണ്ട്.
മൂന്ന് മാസത്തിനുള്ളില്‍ ചലാൻ അടിച്ചിട്ടില്ലെങ്കില്‍ ഡ്രൈവിംഗ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യാനും. അതുപോലെ തന്നെ അപകടകരമായ രീതിയില്‍ വാഹനം ഓടിക്കുക. സിഗന്ല്‍ തെറ്റിക്കുക മുതലായ നിയമലംഘനത്തിന് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഒരാള്‍ക്ക് മൂന്നില്‍ കൂടുതല്‍ ചലാന്‍ ലഭിച്ചാല്‍ നിയമലംഘനം നടത്തിയ വ്യക്തിയുടെ ലൈസൻസ് മൂന്ന് മാസത്തേക്ക് സസ്പെൻഡ് ചെയ്യാനും വ്യവസ്ഥയുണ്ട്.
കൃത്യസമയത്ത് പിഴ അടയ്ക്കുന്നതിനായാണ് കടുത്ത നടപടികള്‍ സ്വീകരിക്കുന്നത്. അതുപോലെ തന്നെ ഇ ചലാനും വാഹനത്തിന്റെ ഇൻഷുറൻസ് തമ്മില്‍ ബന്ധിപ്പിക്കാനും ശ്രമം നടത്തുന്നുണ്ട്. രണ്ടോ അതിലധികമോ ചലാനുകള്‍ മുൻ സാമ്പത്തിക വര്‍ഷത്തില്‍ അടയ്ക്കാൻ ബാക്കിയുണ്ടെങ്കില്‍ ഇൻഷുറൻസ് പ്രീമിയത്തിന്റെ നിരക്ക് ഉയര്‍ത്താനാണ് നീക്കമുള്ളത്.