Trending

പേരാമ്പ്ര ചാലിക്കരയിൽ ബൈക്കിൽ പിക്കപ്പ് വാൻ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ഗുരുതര പരിക്ക്.


പേരാമ്പ്ര: പേരാമ്പ്ര ചാലിക്കരയില്‍ റോഡിൽ തെന്നിവീണ ബൈക്കിൽ പിക്കപ്പ് വാനിടിച്ച് യുവാവിന് ഗുരുതര പരിക്ക്. കാവുന്തറ ചെല്ലട്ടന്‍ കണ്ടി മുഹമ്മദ് റിന്‍ഷാദ് (22) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ യുവാവിനെ മൊടക്കല്ലൂർ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നടുവണ്ണൂരിലെ സൂര്യ ഡ്രൈവിംഗ് സ്‌കൂളിലെ ഇന്‍സ്ട്രക്ടറാണ് റിന്‍ഷാദ്.

ഇന്ന് രാവിലെ ഏഴു മണിയോടെ ചാലിക്കര ഒലീവിയ ഹോട്ടലിന് സമീപമാണ് അപകടം. മഴയില്‍ നനഞ്ഞ റോഡില്‍ തെന്നിവീണ ഇരുചക്ര വാഹനത്തെ എതിരെ വന്ന പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. കോഴികളെ ഇറക്കിയ ശേഷം നടുവണ്ണൂര്‍ ഭാഗത്തേക്ക് തിരിച്ചു പോവുകയായിരുന്ന പിക്കപ്പ് വാൻ, KL 11 AE 8600 നമ്പര്‍ ഹീറോ ഹോണ്ട ബൈക്കിലാണ് ഇടിച്ചത്.

Post a Comment

Previous Post Next Post